ambala
കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസ്സിയേഷൻ അമ്പലപ്പുഴ മണ്ഡലം വാർഷിക സമ്മേളനം കോൺഗ്രസ്സ് അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് റ്റി.എ. ഹാമീദ് ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ മണ്ഡലം വാർഷിക സമ്മേളനം സംഘടിപ്പിച്ചു. കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ടി.എ.ഹാമീദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ പി.ബി. രാഘവൻ പിള്ള, കെ. കമലോൽഭവൻ, എൽ. ലതാകുമാരി, ടി.ഡി.ബാബു, എം.എം.തോമസ്, ബി. സുലേഖ, എൻ. രമേശൻ, ജി.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്നു നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം നിയോജക മണ്ഡലം പ്രസിഡന്റ് മേഴ്സി ജോസി അദ്ധ്യക്ഷയായി. രാധാകൃഷ്ണൻ ബദരികാ ,കണിശ്ശേരി മുരളി, ബി.പ്രസന്നകുമാർ, ടി.രാധാകൃഷ്ണൻ, സുരേന്ദ്രൻ കരുമാടി, ശ്യാംലാൽ, എ.എസ്.തോമസ്, അനിൽ വെള്ളൂർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി. ബി. രാഘവൻ പിള്ള(പ്രസിഡന്റ്‌ ),സുരേന്ദ്രൻ കരുമാടി(വൈസ് പ്രസിഡന്റ്‌), ടി. രാധാകൃഷ്ണൻ( സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.