കായംകുളം: കയർ വ്യവസായരംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ടൗൺ നോർത്ത് വെസ്റ്റ് എൽ.സി സംഘടിപ്പിച്ച പ്രതിഷേധാഗ്നി കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.വി.സത്യനേശൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എ.ഷാജഹാൻ,എ.എ.റഹിം.വി. പ്രസാദ്,അഡ്വ .ഉണ്ണി ജെ. വാര്യത്ത്,റഹിം ചീരമത്ത്,അംബിക സുനിൽ,ഉണ്ണി പിള്ള തുടങ്ങിയവർ സംസാരിച്ചു.