കായംകുളം: കറവപശുക്കൾക്കു കാലി തീറ്റ വിതരണം ചെയ്യുന്നു. പാലിനു സബ്സിഡി എന്നി പദ്ധതികളുടെ ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ അപേക്ഷയും അനുബന്ധ രേഖകളും ഡിസംബർ 3 ന് മുമ്പ് ക്ഷീര സഹകരണ സംഘങ്ങൾ മുഖേനയോ നേരിട്ടോ കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് മുതുകുളം ക്ഷീര വികസന ഓഫീസർ അറിയിച്ചു.