കായംകുളം: കായംകുളം നഗരസഭയിലെ അഴിമതിക്കും പിൻവാതിൽ നിയമനത്തിനുമെതിരെ യു.ഡി.എഫ് കൗൺസിലറന്മാർ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നഗരസഭാ കാവടത്തിൽ ഉപവാസസമരം നടത്തും. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. താലൂക് ആശുപത്രി നഗരസഭ എന്നിവിടങ്ങളിൽ പിൻ വാതിൽ നിയമനം നടത്തിയ ചെയർപേഴ്സൻ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് ഉപവാസ സമരം.