 
ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാടിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. യോഗത്തിൽ ക്ലബ് പ്രസിഡന്റ് മഞ്ജു കൈപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം നടത്തിയ ക്ലബിന്റെ മുൻ പ്രസിഡന്റ് റെജി ജോൺ, ലോക രാഷ്ട്രങ്ങൾക്ക് എല്ലാം മാതൃകയാക്കാവുന്ന ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെ കുറിച്ചും അത് ഉൾക്കൊള്ളുന്ന സാമൂഹ്യ മൂല്യങ്ങളെ കുറിച്ചും പരാമർശിച്ചു. തുടർന്ന് ഭരണഘടനാധിഷ്ഠിത ഇന്ത്യൻ ജനാധിപത്യത്തിൻറെ ഉൾകാമ്പുകൾ മനസിലാക്കി നമ്മുടെ പൗരബോധം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രൊഫ. ശബരിനാഥ് നയിച്ച ചർച്ചകളിൽ റോട്ടറി നേതാക്കളായ സലിംകുമാർ സുകുമാരൻ, മോഹൻ നരവിന്ദ്, അരുൺ നാഥ്, ഡോക്ടർ ജെസ്സിൻ, സുരേഷ് ബാബു, സുജാത ശബരിനാഥ്, ശ്രീറാം എന്നിവർ പങ്കെടുത്തു.