ചേർത്തല:ജിപ്സം ബോർഡുകളുടെ കേരളത്തിലെ വിതരണക്കാരുടെ സംഘടനയായ ജിപ്സം ഡീലേഴ്സ് അസോസിയേഷൻ കേരള
(ജി.ഡി.എ.കെ) ഏർപ്പെടുത്തിയ ഉപഭോക്താക്കൾക്കുള്ള സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനമായ ടാറ്റ ടിയാഗോ കാർ ചെത്തി സ്വദേശി നെൽസണിന് മാരാരിക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡി. പ്രിയേഷ്‌കുമാർ കൈമാറി.മാരാരിക്കുളം ചേലക്കാട്ട് ഏജൻസിയിൽ നടന്ന ചടങ്ങിൽ ജി.ഡി.എ.കെ പ്രസിഡന്റ് ജോഷി അധ്യക്ഷത വഹിച്ചു.ട്രഷറർ സമീൽ,ചേലക്കാട്ട് ഏജൻസീസ് ഉടമ ശങ്കരൻ എന്നിവർ സംബന്ധിച്ചു. രണ്ടാം സമ്മാനമായ ആക്ടിവ സ്‌കൂട്ടർ,ഡ്രീല്ലിംഗ് മെഷീനുകൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു.