ആലപ്പുഴ: തോണ്ടൻകുളങ്ങര കേന്ദ്രമായിയുള്ള ഗോൾഡൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രക്തപരിശോധനയും രോഗനിർണയവും ജീവിതശൈലി രോഗങ്ങളിൽ നിന്നുള്ള രക്ഷ, ലഹരി മദ്യ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ ബോധവത്കരണ സെമിനാർ നടത്തി. വാർഡ് കൗൺസിലറും പൊതുമരാമത്ത് വകുപ്പ് കമ്മറ്റി ചെയർമാനുമായ കെ.ബാബു സെമിനാർ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വികാസ് വിജയൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.സുരേഷ് കുമാർ, ജിജോ മൈക്കിൾ, ഗണേശൻ ആചാരി, ബിജി പൊന്നപ്പൻ, ജേക്കബ് തമ്പി, റോബർട്ട്, സദാശിവൻ, നാരായണൻകുട്ടി, ടി.വി.ബിജു എന്നിവർ സംസാരിച്ചു.