ആലപ്പുഴ: നഗരസഭയിൽ രണ്ടാഴ്ചകാലം നീണ്ടുനിന്ന നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ കലാ, കായിക, സാഹിത്യ മത്സരങ്ങൾ പൂർത്തീകരിച്ചു. നഗരസഭ ടൗൺഹാളിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ആർ.വിനിത, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, ബിന്ദുതോമസ്, എ.ഷാനവാസ്, കക്ഷിനേതാക്കളായ എം.ആർ.പ്രേം, നസീർപുന്നക്കൽ, എം.ജി.സതീദേവി, പി.രതീഷ്, കൗൺസിലർ എ.എസ്.കവിത, ബി.നസീർ, കേരളോത്സവം സംഘാടക സമിതി ഭാരവാഹികൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിനു ശേഷം കേരളോത്സവം കലാമത്സരങ്ങളിൽ വിജയികളായവരുടെ കലാപരിപാടികളും കളരി അഭ്യാസങ്ങളും ഗാനമേളയും നടന്നു.