മാവേലിക്കര: ലോക മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ കേന്ദ്ര പെൻഷൻകാരുടേയും വിമുക്ത ഭടന്മാരുടേയും പുതിയ പെൻഷൻ പദ്ധതിയായ സ്പർഷ് അവബോധന ക്ലാസ് മാവേലിക്കര ഇ.സി.എച്ച്.എസിൽ നടന്നു. മാവേലിക്കര ഇ.സി.എച്ച്.എസ് ഓഫീസ് ഇൻ ചാർജ്ജ് ലെഫ്.കേണൽ ഹരികുമാർ.വി.ഐ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട് ഡി.പി.ഡി.ഒ സീനിയർ അക്കൗണ്ട് ഓഫീസർ ടി.സി.ഈപ്പൻ അദ്ധ്യക്ഷനായി. യു.എൻ സെക്യൂരിറ്റി കൗൺസിൽ ലൈഫ് മെമ്പർ ഡോ.പി.എം.മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. ഡി.പി.ഡി.ഒ അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസർ ബിനു.കെ.ജി ക്ലാസുകൾ നയിച്ചു. വിമുക്തഭടന്മാരും ഫാമിലി പെൻഷൻകാരും പരിപാടിയിൽ പങ്കെടുത്തു.