മാവേലിക്കര:ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി.ബി അശോകൻ ക്യാപ്ടനായുള്ള 'വേണ്ട ലഹരി' കലാജാഥ പര്യടനത്തിന് മാവേലിക്കര നഗരസഭാ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി കോശി അലക്സ് ഉദ്ഘാടനം ചെയ്തു. കെ.ആർ ദേവരാജൻ അധ്യക്ഷനായി. എസ്.രമേശൻ, ആർ.ഹരിദാസൻ നായർ, ഡി.തുളസീദാസ്, അഡ്വ.പി.വി സന്തോഷ്‌കുമാർ, അഡ്വ.എസ്.അമൃതകുമാർ, കെ.മുരളീധരൻ, എ.ശ്രീജിത്ത്, സി.ദിവാകരൻ, ജോജി എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് മുന്നോടിയായി തെരുവുനാടകം നടന്നു.