a
നീർക്കുന്നം കിഴക്ക് 5712ാം നമ്പർ എൻ.എസ്.എസ് കരയോഗം പൊതുയോഗം അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജഗോപാല പണിക്കർ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : നീർക്കുന്നം കിഴക്ക് 5712ാം നമ്പർ എൻ.എസ്.എസ് കരയോഗം പൊതുയോഗം അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജഗോപാല പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ചന്ദ്രശേഖര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പി കെ .രാജീവ് സ്വാഗതവും കെ. ജി.വിജയകുമാരൻ നായർ നന്ദിയും പറഞ്ഞു. തട്ടക്കാട് പരമേശ്വരൻ പിള്ള മെമ്മോറിയൽ സ്കോളർഷിപ്പ് പുളിപ്പറമ്പ് ഗൗതം കൃഷ്ണന് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ സമ്മാനിച്ചു

ഭാരവാഹികളായി പി കെ .രാജീവ് (പ്രസിഡന്റ്), ടി.സി.ശാന്തിലാൽ ( വൈസ് പ്രസിഡന്റ്) , കെ ജി .വിജയകുമാരൻ നായർ (സെക്രട്ടറി),വി.സോമശേഖരക്കുറുപ്പ് (ജോയിന്റ് സെക്രട്ടറി), മധു സി.പിള്ള (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.