kadapra-keralolsavam
കടപ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ഉദ്ഘാടനം അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ നിർവ്വഹിക്കുന്നു.

മാന്നാർ: കടപ്ര ഗ്രാമപഞ്ചയത്തിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി പരുമല പമ്പാകോളേജ് അങ്കണത്തിൽ നടന്ന "കേരളോത്സവം 2022" സമാപിച്ചു. സമാപന സമ്മേളനം അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ സമ്മാനദാനം നിർവഹിച്ചു. ചലച്ചിത്ര താരം കോബ്ര രാജേഷ് മുഖ്യാതിഥി ആയിരുന്നു. ജില്ലാപഞ്ചായത്തംഗം മായ അനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി വർഗീസ്, സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷരായ റോബിൻ പരുമല, രാജേശ്വരി.പി, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ലിജി ആർ.പണിക്കർ, മറിയാമ്മ എബ്രഹാം, വിജി നൈനാൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സൂസമ്മ പൗലോസ്, ഷാജി മാത്യു, അഞ്ജുഷ, സോജിത്ത്.എസ്, രഞ്ജിത്ത് രാജൻ, വിമല ബെന്നി, ജോമോൻ കുരുവിള, മിനി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശിവദാസ് യു.പണിക്കർ, കുടുംബശ്രീ ചെയർപേഴ്സൺ വത്സല ഗോപാലകൃഷ്ണൻ, ജോസ് വി.ചെറി, പ്രൊഫ. കെ.വിസുരേന്ദ്രനാഥ്, ബെന്നി മാത്യു, ഒ.സി.രാജു, പഞ്ചായത്ത് സെക്രട്ടറി അനസ്.വൈ തുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളനത്തിന് മുന്നോടിയായി ആയിരക്കണക്കിന് കുടുംബശ്രീ പ്രവർത്തകരും കുട്ടികളും യുവജനങ്ങളും അണിനിരന്ന വർണ ശബളമായ സാംസ്കാരിക ഘോഷയാത്രയും നടന്നു.