
തുറവൂർ: സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിടിച്ചു വയലാർ പഞ്ചായത്ത് ഒന്നാം വാർഡ് കാവിൽ നാലു തെങ്ങിൻതറ റാഫേൽ (58) മരിച്ചു. ദേശീയ പാതയിൽ പൊന്നാംവെളി പാലത്തിനു സമീപം ഞായറാഴ്ച രാത്രി 9 ന് ആയിരുന്നു അപകടം. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മത്സ്യവില്പനക്കാരനായിരുന്നു. ഭാര്യ: ലത, മകൻ : ഷിജു, മരുമകൾ : ശാരി . പട്ടണക്കാട് പൊലീസ് കേസെടുത്തു.