ചാരുംമൂട് : കായംകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിലും ശാസ്ത്രോത്സവം - പ്രവർത്തി പരിചയമേളയിലും ഓവറോൾ നേടി നാടിന്റെ അഭിമാനമായ താമരക്കുളം ചത്തിയറ ഗവ.എൽ.പി.എസിലെ കുരുന്നു പ്രതിഭകളെ ഇന്ന് അനുമോദിക്കും. ചത്തിയറ പ്രദേശവാസികളുടെ നേതൃത്വത്തിൽ വൈകിട്ട് 3 നാണ് അനുമോദനം. താമരക്കുളം പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന അനുമോദന ഘോഷയാത്രയ്ക്കുശേഷം സ്കൂൾ അങ്കണത്തിൽ നടക്കുന്ന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിക്കും. എം.എസ്.അരുൺ കുമാർ എം.എൽ.എ അനുമോദനം നടത്തും.