അമ്പലപ്പുഴ: നെൽകൃഷിക്കാർ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. അമ്പലപ്പുഴയിൽ കൂടിയ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ 10 .30 ന് ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ആന്റണി കരിപ്പാശ്ശേരി അധ്യക്ഷത വഹിച്ചു..
ജോമോൻ കുമരകം, ഹക്കീം മുഹമ്മദ് രാജ, രാജൻ മേപ്രാൽ ,ജോർജ് തോമസ് ,ഈ .ശാബ്ദീൻ ,പി.ജെ.ജെയിംസ്, ജേക്കബ് എട്ടുപറയിൽ,ഡി.ഡി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു