ആലപ്പുഴ: എച്ച്.എസ് വിഭാഗം അറബി നാടകത്തിൽ തുടർച്ചയായി 13-ാം തവണയും സി.ബി.എം എച്ച്.എസ് നൂറനാട് ഒന്നാമതെത്തി. 12 പേർ അടങ്ങിയ നാടക ടീമിനെ പരിശീലിപ്പിച്ചത് അദ്ധ്യാപകരായ സന്തോഷ് ബാബുവും എ.എസ്. സുഹൈലുമാണ്. 'തുടർച്ചയായ പരിശ്രമമാണ് വിജയത്തിന്റെ ആധാരം' എന്നതായിരുന്നു നാടക വിഷയം. അൽഫീന, സഫർ, ഫിദ, മുഫീദ, നൈസ, യാസിൻ, ഖയിസ്, അയിഷ റഹിം, സജന, മീരാ ലക്ഷ്മി, മുനീർ, ആദിൽ മുഹമ്മദ് എന്നിവരായിരുന്നു അഭിനേതാക്കൾ. പത്താം ക്ലാസുകാരാണ് എല്ലാവരും.