കറ്റാനം: ഭരണിക്കാവ് ഗവ.ആയൂർവേദ ആശൂപത്രി ഭരണിക്കാവ് ഗവ.യുപി സ്കൂൾ അങ്കണത്തിൽ ആരംഭിച്ച ഔഷധതോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം എം.എൽ.എ അഡ്വ.യു.പ്രതിഭ നിർവഹിച്ചു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശ്യാമളദേവി, കെ.ശശിധരൻനായർ ഡോ.സവിത, വി. അംബിക, കെ.ആർ. ഷൈജു, സിറോഷ് എം. ആനന്ദ്, നിഷാസത്യൻ ഹെഡ്മിസ്ട്രസ് എൽ. ലേജുമോൾ എന്നിവർ സംസാരിച്ചു.