sam

ആലപ്പുഴ: സംസ്‌കൃതം ഹൈസ്‌കൂൾ വിഭാഗം കഥാരചനയിൽ പങ്കെടുത്ത എട്ട് മത്സരാർഥികൾക്കും എ ഗ്രേഡ് ലഭിച്ചു. തുറവൂർ ടി ഡി എച്ച് എസ് എസിലെ രാം മാധവ്.ആർ.കമ്മത്തിനാണ് ഒന്നാം സ്ഥാനം. മൂന്ന് ആൺ കുട്ടികളും അഞ്ച് പെൺകുട്ടികളുമാണ് മത്സരത്തിൽ പങ്കെടുത്തത്. സംസ്‌കൃതം കഥാരചന, പദ്യം ചൊല്ലൽ എന്നിവയിലും പങ്കെടുത്തവരെല്ലാം എ ഗ്രേഡോടെ വിജയിച്ചു. അറബിക് കലോത്സവത്തിലെ യു.പി വിഭാഗം ഖുർആൻ പാരായണ മത്സരത്തിലും പങ്കെടുത്തവർക്കെല്ലാം എ ഗ്രേഡ് ലഭിച്ചു. മൂന്ന് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് പങ്കെടുത്തത്.

അറബിക് ക്വിസ് മത്സരത്തിലും മത്സരിച്ച മുഴുവൻ വിദ്യാർഥികൾക്കും എ ഗ്രേഡ് ലഭിച്ചു. ഏഴ് പേരാണ് ക്വിസ് മത്സരത്തിലും മാറ്റുരയ്ക്കാനുണ്ടായിരുന്നത്.ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വടുതല നദുവത്ത് നഗർ യു പി സ്‌കൂളിലെ എൻ.ഇ.ആലിയ അറബിക് പരിഭാഷയിലും ഒന്നാം സ്ഥാനം നേടി.