
ആലപ്പുഴ: കുവൈറ്റിൽ മരിച്ച ആലപ്പുഴ നഗരസഭ റെയിൽവേ സ്റ്റേഷൻ വാർഡ് കടവുങ്കൽ വീട്ടിൽ ഡൊമനിക് - ശകുന്തള (വാട്ടർ അതോറിറ്റി റിട്ട. അസി.എൻജിനീയർ) ദമ്പതികളുടെ മകൻ സിബി ഡൊമനിക്കിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മൗണ്ട് കാർമ്മൽ കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. മൃതദേഹം ഇന്ന് പുലർച്ചെ വീട്ടിലെത്തിക്കും. കൺസ്യൂമർഫെഡിൽ ഐ.ടി വിഭാഗത്തിലെ കരാർ ജീവനക്കാരനായിരുന്ന സിബി ജോലി രാജിവെച്ചാണ് വിദേശത്തേക്ക് പോയത്. പിതാവ് ഡൊമനിക് ആലപ്പുഴ ബീച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്. ഭാര്യ: ജിബി. മകൻ: ആൽബിൻ. സഹോദരൻ: അനു ഡൊമനിക് (ജിതിൻ ഡോമിനിക്).