 
മാന്നാർ: ആധാരം എഴുത്ത് അസോസിയേഷൻ മാന്നാർ യൂണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടറി എം.പി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.വി.സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പ്രസിഡന്റ് സുഗതൻ മുഖ്യപ്രഭാഷണം നടത്തി. ആധാരം എഴുത്ത് ജോലിയിൽ അൻപത് വർഷം പൂർത്തിയാക്കിയ എ.വി. സോമരാജനെ ജില്ലാ സെക്രട്ടറി ആദരിച്ചു . ജില്ലാ ട്രഷറർ ഒ.നിസാർ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ.എസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് രഞ്ജിത് എം.ആർ എന്നിവർ സംസാരിച്ചു.