 
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ പാവുക്കര 553-ാം നമ്പർ ശാഖായോഗത്തിൽ കുടുംബ യൂണിറ്റുകളുടെ സംഗമവും അവാർഡ് ദാനവും നടന്നു. മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രവാസി ദമ്പതികളായ രാജേന്ദ്രപ്രസാദ്, ജയമോൾ എന്നിവരെ ആദരിച്ചു. ശാഖ പ്രസിഡന്റ് സതീഷ് മൂന്നേത്ത് അദ്ധ്യക്ഷത വഹിച്ചു.
ആധാരമെഴുത്ത് മേഖലയിൽ അൻപതു വർഷം പൂർത്തീകരിച്ച എ.വി സോമരാജനെ ശാഖ സെക്രട്ടറി വി.എൻ പുരുഷൻ ആദരിച്ചു. കമ്മിറ്റിയംഗങ്ങളായ അശോകൻ, കവിത എന്നിവർ പൊന്നാട അണിയിച്ചു. രാജേന്ദ്രപ്രസാദ്, ജയമോൾ എന്നിവർ വിദ്യാഭ്യാസ സഹായ വിതരണം നടത്തി. സിന്ധു സുഭാഷ് നന്ദി പറഞ്ഞു.