വള്ളികുന്നം: മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്ന് പൗരവിചാരണ യാത്ര നടക്കും. രാവിലെ 8.30 ന് പുതിയകാവ് ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വള്ളികുന്നം കാഞ്ഞിരത്തിൻമൂട് ജംഗ്ഷനിൽ വെെകിട്ട് 5 ന് കൊട്ടിക്കുന്നിൽ സുരേഷ് എം. പി ഉദ്ഘാടനം ചെയ്യും.