j
റവന്യു ജില്ല കലോത്സവം

ആലപ്പുഴ: നൃത്തയിനങ്ങളാൽ സമ്പുഷ്ടമായ രണ്ടാം ദിനത്തിൽ കലാകീരീടത്തിനായി നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ 324 പോയിന്റുമായി ചേർത്തല ഉപജില്ല മുന്നിൽ. 314 പോയിന്റുമായി കായംകുളമാണ് തൊട്ടുപിന്നിൽ. 309 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ 93 പോയിന്റുമായി മാന്നാർ എൻ.എസ്.എസ് ബോയ്സാണ് മുന്നിൽ. 84 പോയിന്റുമായി ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്.എസ്.എസും 79 പോയിന്റുമായി താമരക്കുളം വി.വി.എച്ച്.എസ്.എസും മൂന്നാം സ്ഥാനത്ത് മുന്നേറുകയാണ്.

ആദ്യ ദിനം മത്സരാർത്ഥികളുടെ എണ്ണം പൊതുവേ കുറവായിരുന്നെങ്കിൽ, രണ്ടാം ദിനം സ്ഥിതി വ്യത്യസ്തമായി. നൃത്തയിനങ്ങളിലെല്ലാം ഇരുപതിലധികം പേരാണ് ഓരോ വിഭാഗത്തിലും മത്സരത്തിനുണ്ടായിരുന്നത്. ഒരു മത്സരം പൂർത്തിയാകാൻ പത്ത് മിനിട്ടിലധികം വേണ്ടിവന്നു. ഇങ്ങനെ മണിക്കൂറുകൾ വൈകിയാണ് മത്സരങ്ങൾ ഇന്നലെ പൂർത്തിയായത്. പൊതുവിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും മികച്ച നിലവാരം പ്രകടിപ്പിച്ചെന്നാണ് വിധികർത്താക്കളുടെ വിലയിരുത്തൽ. ഗ്ലാമ‌ർ ഇനങ്ങളായ മോഹിനിയാട്ടം, സംഘനൃത്തം, മിമിക്രി, കഥാപ്രസംഗം തുടങ്ങിയവ വിവിധ വേദികളിൽ ഇന്ന് അരങ്ങേറും.

പോയിന്റ് നില

ചേർത്തല: 324

കായംകുളം: 314

ആലപ്പുഴ: 309

തുറവൂർ: 305

മാവേലിക്കര: 303