മാവേലിക്കര- വിവിധ ആവശ്യങ്ങളുന്നയിച്ച് മാവേലിക്കര എഫ്.സി.ഐ ഗോഡൗണിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ സമരം സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാനം ചെയ്തു. ബി.എം.എസ് മണ്ഡലം പ്രസിഡന്റ് രാജിവ് അദ്ധ്യക്ഷനായി. ആർ.ഹരിദാസൻ നായർ മുഖ്യപ്രഭാഷണം നടത്തി. വിവിധ ട്രേഡ് യൂണിയൻ നേതാക്കൻമാരായ ഗോപാലകൃഷ്ണൻ, ചന്ദ്രൻ, പ്രകാശ്, ഷിജു, രാജു, ബദറുദിൻ, ശിവാനന്ദൻ, അജി, ബിനു, ദാസ്, രാജേഷ്, രാജേഷ് തടത്തിൽ, രാജേഷ് പുതുശേരി, രാജൻ, പിറ്റർ, രാജു തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.