crime

കുട്ടനാട് . എം.ഡി.എം.എയുമായി പുളിങ്കുന്ന് സ്വദേശികളായ മൂന്ന് യുവാക്കളെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുളിങ്കുന്ന് പൊലീസും ചേർന്നു അറസ്റ്റ് ചെയ്തു. . പത്തിൽ ജോയൽ (22), മുട്ടേടം അനൂപ് രാജ് (25) , വായ്പ്പിൽ റോഷ്മോൻ (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ മങ്കൊമ്പ് തട്ടാശ്ശേരി റോഡിൽ കൊറത്തറ പള്ളിക്കും മാലിത്ര കലുങ്കിനുമിടയ്ക്കുള്ള ഭാഗത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.