മുഹമ്മ: സഹോദരിയുടെ മരണം അറിഞ്ഞതിനു പിന്നാലെ സഹോദരനും യാത്രയായി. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നരിയനയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്താണ് (62) തിങ്കളാഴ്ച രാത്രി 11.30 ഓടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പുലർച്ചെ 12.30 ഓടെ ആയിരുന്നു സഹോദരൻ പൊന്നാട് നടുവത്തേഴത്ത് പുത്തൻപറമ്പിൽ ഹംസയുടെ (73) മരണം. സീനത്തിന്റെ മരണം അറിഞ്ഞ് കുടുംബത്തോടൊപ്പം പുറപ്പെടുമ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് മരിക്കുകയുമായിരുന്നു. വീടിനോട് ചേർന്ന് ചായക്കട നടത്തുകയായിരുന്നു ഹംസ. ഇരുവരും അടുത്തടുത്താണ് താമസിച്ചിരുന്നത്. സീനത്തിന്റെ മക്കൾ: ഹന്നത്ത്, നുസ്രത്ത്. മരുമക്കൾ:അൻസർ,മൻസൂർ.ഹംസയുടെ ഭാര്യ: ആസിയ ബീവി. മക്കൾ: നജുമുദ്ദീൻ, അൻസാരി, പരേതയായ നജുമ. മരുമക്കൾ: നിഷ, ഷഹീറ, ഷംസുദീൻ.