ambala

അമ്പലപ്പുഴ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ജനകീയ വിചാരണസമിതി ജില്ലാ കളക്ടർ കൃഷ്ണതേജക്ക് പരാതി നൽകി. ഇരുചക്ര വാഹനങ്ങൾക്ക് സുഗമമായ പാർക്കിംഗ് സംവിധാനം ഒരുക്കുക,3 വർഷത്തിലധികമായി അടച്ചിരിക്കുന്ന ജെ.ബ്ലോക്ക് വഴി തുറന്ന് കൊടുക്കക, തകരാറിലായ മാമോഗ്രാം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മെഡിക്കൽ കോളേജ് ജനകീയ വിചാരണസമിതി നിവേദനം നൽകിയത്. തയ്യിൽഹബീബ്, മുനീർമുസ്ലിയാർ, ജോൺആന്റണി, മുഹമ്മദ്അനസ് എന്നിവർ നേതൃത്വം നൽകി.രണ്ടിന് ചേരുന്ന ആശുപത്രി വികസനസമിതി യോഗത്തിൽ ചർച്ചചെയ്യാമന്ന് കളക്ടർ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.