ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നാളെ തുടങ്ങി 5ന് സമാപിക്കും. 2ന് രാവിലെ 9 ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ബ്ലോക്ക് പ്രസിഡന്റ് വി.ജി.മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്തംഗം സുധാ സുരേഷ് അദ്ധ്യക്ഷത വഹിക്കും. 3 ന് കണിച്ചുകുളങ്ങര ഗേൾസ് ഹൈസ് സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 7 ന് ക്രിക്കറ്റ് മത്സരവും ചേർത്തല എസ്.എൻ.കോളജ് ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരവും പുത്തനമ്പലം ഭാഗ്യരാജ് ഇൻഡോർ സ്റ്റേഡിയത്തിൽ ബാറ്റ് മിന്റൺ മത്സരങ്ങളും നടക്കും. 4 ന് ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ അത്ലറ്റിക് മത്സരങ്ങളും നടക്കും.5ന് രാവിലെ 8 ന് കണിച്ചുകുളങ്ങര കവലയിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്ര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഫ്ളാഗ് ഒഫ് ചെയ്യും. തുടർന്ന് 9ന് നടക്കുന്ന സമാപന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനംചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിക്കും. യുവജനക്ഷേമബോർഡ് അംഗം ടി.ടി.ജിസ്‌മോൻ മുഖ്യാതിഥിയാകും. കയർ കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാൽ സമ്മാനദാനം നിർവഹിക്കും.