മാവേലിക്ക: ആൾ കേരള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫുട്ബാൾ ടൂർണമെന്റിൽ ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിന് കിരീടം. ചെറുപുഷ്‌പ സ്കൂളിൽ നടന്ന ഫൈനലിൽ തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ ടീമിനെ 1-0 നു പരാജയപ്പെടുത്തിയാണ് ട്രോഫി നേടിയത്. ടീം ക്യാപ്ടൻ കാർത്തിക്കിനെയും കോച്ച് രേഷ്മ രാജിനെയും ടീം അംഗങ്ങളെയും സ്കൂൾ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു.