 
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ശിവഗിരി- ഗുരുകുലം തീർത്ഥാടന പദയാത്ര മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യൂണിയൻ മന്ദിര ഹാളിൽ ചേർന്ന വിവിധ സബ് കമ്മിറ്റികളുടെ യോഗം വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ ടി.എസ്. പ്രദീപ് കുമാർ, എം.പി. പ്രമോദ്, യൂണിയൻ വനിതാസംഘം സെക്രട്ടറി സജിനി മോഹൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ. രതീഷ്, രക്ഷാധികാരി യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് പ്ലാത്താനത്ത് എന്നിവർ സംസാരിച്ചു. ഏഴോളം സബ് കമ്മിറ്റികൾക്കാണ് രൂപം നൽകിയത്.