 
മാന്നാര്‍: കുട്ടംപേരൂര്‍ താന്നിയ്ക്കൽ ശ്രീഅന്നപൂർണ്ണേശ്വരി ദേവീക്ഷേത്രത്തില്‍ അന്നപൂർണ്ണേശ്വരി ഹൈന്ദവ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ മണ്ഡലചിറപ്പ് മഹോത്സത്തോടനുബന്ധിച്ച് പന്ത്രണ്ട് വിളക്ക് ദിനത്തിൽ ക്ഷേത്രത്തില്‍ ദീപകാഴ്ചയും ചുറ്റുവിളക്കും നടത്തി. ഗുരു സ്വാമി ഹരി കുട്ടമ്പേരൂരിന്റെ നേതൃത്വത്തില്‍ നടന്ന ശരണം വിളിയിലും, ദീപാരാധനയിലും അന്തരീക്ഷം ഭക്തി സാന്ദ്രമായി. മണ്ഡലം 41 ആയ ഡിസംബര്‍ 27 വരെയും ക്ഷേത്രത്തില്‍ അയ്യപ്പ നടയില്‍ ചിറപ്പ് വഴിപാട് നടത്തും. 41 ന് അന്നദാനം, നെയ്യഭിഷേകം, ഭസ്മാപിഷേകം, 41 കരിക്കിന്‍ അഭിഷേകം, കളഭാഭിഷേകം, കര്‍പ്പൂരാഴി വിഗ്രഹഘോഷയാത്ര, നീരാഞ്ജനം എന്നിവയും നടത്തുമെന്ന് താന്നിയ്ക്കൽ ശ്രീ അന്നപൂർണ്ണേശ്വരി ഹൈന്ദവ സംഘടന പ്രസിഡന്റ് അനീഷ് കുമാര്‍, സെക്രട്ടറി വൈശാഖ്, ഖാജാൻജി ഹരികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.