മാന്നാർ: ഒരു കോടി ഫലവൃക്ഷതൈ പദ്ധതി പ്രകാരം മാന്നാർ കൃഷിഭവൻ പരിധിയിലുള്ള കർഷകർക്ക് 20 രൂപ വിലയുള്ള ടിഷ്യൂകൾച്ചർ വാഴ തൈകൾ 5 രൂപ നിരക്കിൽ വിതരണം നടക്കും. കർഷകർ 2022ലെ കരം രസീതുമായി ഇന്ന് രാവിലെ 10ന് മാന്നാർ കൃഷിഭവനിൽ എത്തി വാഴത്തൈകൾ കൈ പറ്റണമെന്ന് കൃഷി ഓഫീസർ പി.സി.ഹരികുമാർ അറിയിച്ചു.