ചേർത്തല: ജിക്ക ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴയാറിൽ സ്ഥാപിച്ചിരിക്കുന്ന 900 എം.എം. എച്ച്.ഡി.പി.ഇ പൈപ്പിലെ ലീക്ക് പരിഹരിക്കാൻ ഇന്നു മുതൽ 5വരെ പമ്പിംഗ് നിറുത്തി വയ്ക്കും. താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും ജലവിതരണം പൂർണമായി മുടങ്ങുമെന്ന് തൈക്കാട്ടുശേരി ഹെഡ് വർക്ക് സബ് ഡിവിഷൻ അസി.എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.