ആലപ്പുഴ: കലോത്സവ വേദികളിലെ ഗ്ലാമർ ഇനമായ സംഘനൃത്തം അരങ്ങേറിയത് തിങ്ങിനിറഞ്ഞ സദസിന് മുന്നിൽ. മറ്റ് ഇനങ്ങൾ കാണാൻ പൊതു പങ്കാളിത്തം കുറവായിരുന്നു.
വൈകിട്ട് ഏഴോടെ വേദി ഒന്നിലും രണ്ടിലുമായാണ് മത്സരങ്ങൾ ആരംഭിച്ചത്. കുട്ടികൾ കാഴ്ചക്കാരായെത്തിയതും സംഘനൃത്തത്തിനായിരുന്നു. ദേവ സ്തുതി ഗീതങ്ങൾക്ക് പുറമേ പ്രകൃതിയുടെ വർണനയും സ്ത്രീ സുരക്ഷയുമടക്കം വിഷയമായി. ചടുലമായ ചുവടുകളും മുദ്രകളും പൂർത്തിയാക്കിയപ്പോഴേക്കും വിവിധ ടീമുകളിലെ ക്ഷീണിതരായ മത്സരാർത്ഥികൾ നൃത്തം അവസാനിച്ച ശേഷം വേദിയിൽ കുഴഞ്ഞു വീണു.