മാന്നാർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ നിർദ്ദേശവും പരിശീലനവും നൽകന്നതിനായി ജെൻഡർ റിസോഴസ് സെൻറർ മാന്നാർ ഗ്രാമപഞ്ചായാത്ത് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. ഭരണ സംവിധാനത്തിലും, സമൂഹത്തിന്റെ വിവിധ മേഖലകളിലും സ്ത്രീകളുടെ അർഥ പൂർണമായ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ള കേന്ദ്രമായി ഇത് പ്രവർത്തിക്കുമെന്ന് ടിറി.വി രത്നകുമാരി പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്സൺ ഗീത ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ആർ ശിവപ്രസാദ്, സലീന നൗഷാദ്, അനീഷ് മണ്ണാരേത്ത്, സുജാതാ മനോഹരൻ, ശാന്തിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് അംഗം ജഗദമ്മ സ്വാഗതവും അക്കൗണ്ടന്റ് സുനിത നന്ദിയും പറഞ്ഞു.