മാന്നാർ: ചെസ് അസോസിയേഷൻ ആലപ്പുഴ സൗത്ത് സോൺ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് 2022 മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ 3 ന് രാവിലെ 9ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. എൽ.കെ.ജി മുതൽ നാല്, എട്ട്, പന്ത്രണ്ട് വരെയുള്ള മൂന്ന് കാറ്റഗറികളിലായി നടക്കുന്ന മൽസരത്തിൽ പങ്കെടുക്കുന്ന ഓരോ ടീമിലും മൂന്ന് കളിക്കാർ വീതം വേണം. ഓരോ കാറ്റഗറിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾ ഒമ്പത്, പത്ത് തീയതികളിലായി ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ നടക്കുന്ന സ്റ്റേറ്റ് ഇന്റർ സ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9744294396