ചേപ്പാട് : വെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്ന് മുതൽ ശബരിനാഥ് ദേവിപ്രിയയുടെ മുഖ്യ കാർമികത്വത്തിൽ ഭാഗവതസപ്താഹ യജ്ഞം ആരംഭിച്ച് ഏഴിന് തൃക്കാർത്തിക മഹോത്സവത്തോടെ സമാപിക്കും. എല്ലാദിവസവും ഹരി നാമ കീർത്തനം, ഭാഗവത പാരായണം, പ്രഭാഷണം , അന്നദാനം, ഭജന, ദീപ രാധന. സമാപന ദിവസമായ ഏഴിന് രാവിലെ ഏഴിന് അഖണ്ഡനാമജപം, ശ്രീബലി ഏഴുന്നള്ളത്ത്, സോപാന സംഗീതം, പുഷ്പാഭിഷേകം, 8 ന് നൃത്തനാടകം