gujaratgh

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൽ മനപൂർവം വൈകിച്ചെന്ന കോൺഗ്രസ് ആരോപണങ്ങൾ തള്ളിയ തിരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം പാലിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്ന് വ്യക്തമാക്കി. മോർബിയിലെ പാലം ദുരന്തവും തുടർന്നുള്ള ദുഃഖാചരണവും കാരണമാണ് പ്രഖ്യാപനം വൈകിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു.

ഗുജറാത്ത് നിയമസഭയുടെ കാലാവധി ഫെബ്രുവരി 18 വരെയായതിനാൽ ഡിസംബർ എട്ടിന്റെ വോട്ടെണ്ണൽ ദിവസം കഴിഞ്ഞ് 72 ദിവസത്തെ ഇടവേളയുണ്ടെന്ന് കമ്മിഷണർ ചൂണ്ടിക്കാട്ടി. തീയതി പ്രഖ്യാപനവും വോട്ടെടുപ്പ് തീയതിയും തമ്മിൽ 28 ദിവസത്തെ ഇടവേളയാണ് വേണ്ടത്. ഇതു പ്രകാരം ബുധനാഴ്‌ച പ്രഖ്യാപനം നടത്തേണ്ടതായിരുന്നെങ്കിലും മോർബിദുരന്തത്തിന്റെ ദുഃഖാചരണം കണക്കിലെടുത്താണ് ഒരു ദിവസം വൈകിയതെന്നും രാജീവ് കുമാർ പറഞ്ഞു.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്തിൽ വൻ പ്രഖ്യാപനങ്ങൾ നടത്താൻ അവസരമൊരുക്കിയെന്ന് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നു. നവംബർ 12നുള്ള ഹിമാചൽ പ്രദേശ് വോട്ടെടുപ്പ് തീയതി ഒക്‌ടോബർ 14നാണ് പ്രഖ്യാപിച്ചത്. എന്നാൽ ഡിസംബർ എട്ടിനാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ.

 ഗു​ജ​റാ​ത്തി​ൽ​ ​തീ​പാ​റും​ ​പോ​രാ​ട്ടം

പ​ഞ്ചാ​ബി​ലേ​തു​പോ​ലെ​ ​അ​ട്ടി​മ​റി​ ​വി​ജ​യം​ ​പ്ര​തീ​ക്ഷി​ച്ച് ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യി​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ഗു​ജ​റാ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ക്കു​റി​ ​പോ​രാ​ട്ടം​ ​തീ​പാ​റും.​ ​എ​ന്നാ​ൽ​ ​വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന​ ​വാ​ശി​യി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​മു​ന്നി​ൽ​ ​നി​റു​ത്തി​ ​സ​ർ​വ​വി​ധ​ ​ത​ന്ത്ര​ങ്ങ​ളും​ ​പു​റ​ത്തെ​ടു​ത്താ​കും​ ​ബി.​ജെ.​പി​യു​ടെ​ ​പ്ര​ചാ​ര​ണം.​ ​കോ​ൺ​ഗ്ര​സി​നാ​ക​ട്ടെ​ ​ജീ​വ​ന്മ​ര​ണ​ ​പോ​രാ​ട്ട​വും.​ ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​മ​ല്ലി​കാ​ർ​ജ്ജു​ന​ ​ഖാ​ർ​ഗെ​ ​എ​ത്തി​യ​ശേ​ഷം​ ​ന​ട​ക്കു​ന്ന​ ​ഗു​ജ​റാ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​കോ​ൺ​ഗ്ര​സി​നും​ ​അ​ദ്ദേ​ഹ​ത്തി​നും​ ​ഏ​റെ​ ​നി​ർ​ണാ​യ​കം.

തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​സ്വാ​ധീ​നി​ക്കു​ന്ന പ്ര​ധാ​ന​ ​ഘ​ട​ക​ങ്ങ​ൾ
​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​സ്വ​ദേ​ശം.
​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​എ​ട്ടു​ ​വ​ർ​ഷം​ ​മു​ൻ​പ് ​സം​സ്ഥാ​നം​ ​വി​ട്ടെ​ങ്കി​ലും
മോ​ദി​യു​ടെ​ ​സ്വാ​ധീ​ന​ത്തി​ന് ​കു​റ​വി​ല്ല.
​ ​പു​തി​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജ്ജു​ന​ ​ഖാ​ർ​ഗെ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ധി​കാ​രം​ ​പി​ടി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​ശ്ര​മം.
​ ​ക​റ​ൻ​സി​യി​ൽ​ ​ഹി​ന്ദു​ ​ദൈ​വ​ങ്ങ​ളു​ടെ​ ​പ​ടം​ ​അ​ച്ച​ടി​ക്ക​ണ​മെ​ന്ന​ത് ​അ​ട​ക്കം​ ​എ​തി​രാ​ളി​ക​ളെ​ ​ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​ ​പ്ര​ചാ​ര​ണ​ ​ത​ന്ത്ര​ങ്ങ​ളു​മാ​യി​ ​ആം​ആ​ദ്‌​മി​ ​പാ​ർ​ട്ടി.

പ്ര​തി​പ​ക്ഷ​ ​പ്ര​തീ​ക്ഷ
​ ​ബി​ൽ​ക്കി​സ് ​ബാ​നു​ ​കേ​സി​ൽ​ ​പ്ര​തി​ക​ൾ​ക്ക് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ശി​ക്ഷാ​ ​ഇ​ള​വ് ​ന​ൽ​കി​യ​തി​ൽ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​അ​തൃ​പ്‌​തി
​ ​തു​ട​ർ​ച്ച​യാ​യ​ ​ബി.​ജെ.​പി​ ​ഭ​ര​ണം​ ​സ​മൂ​ഹ​ത്തി​ന്റെ​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​സൃ​ഷ്‌​ടി​ച്ച​ ​അ​തൃ​പ്തി.
​ ​ര​ണ്ടു​ ​ദ​ശ​ക​മാ​യി​ട്ടും​ ​ബി.​ജെ.​പി​ക്ക് ​വി​ല​ക്ക​യ​റ്റ​വും​ ​തൊ​ഴി​ലി​ല്ലാ​യ്മ​യും​ ​പ​രി​ഹ​രി​ക്കാ​നാ​യി​ല്ല.
​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​അ​ട​ക്കം​ ​അ​ടി​സ്ഥാ​ന​ ​വി​ദ്യാ​ഭ്യാ​സ​-​ആ​രോ​ഗ്യ​ ​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​അ​ഭാ​വം
​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​വൈ​ദ്യു​തി​ ​നി​ര​ക്ക്
​ ​ബു​ള്ള​റ്റ് ​പ​ദ്ധ​തി​ക്കും​ ​മ​റ്റു​മാ​യി​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ലി​നെ​ ​ചൊ​ല്ലി​യു​ള്ള​ ​എ​തി​ർ​പ്പ്

 മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നാ​ർ​ത്ഥി​യെ ഇ​ന്ന് ​പ്ര​ഖ്യാ​പി​ക്കും

ന്യൂ​ഡ​ൽ​ഹി​:​ ​ഗു​ജ​റാ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​തീ​യ​തി​ ​പ്ര​ഖ്യാ​പ​ന​ത്തി​നു​ ​തൊ​ട്ടു​പി​ന്നാ​ലെ​ ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​യു​ടെ​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​ഇ​ന്ന് ​പ്ര​ഖ്യാ​പി​ക്കും.​ ​പ​ഞ്ചാ​ബി​ലേ​ത് ​പോ​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​സ്വ​രൂ​പി​ച്ച​ ​ശേ​ഷ​മാ​യി​രി​ക്കും​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​പ്ര​ഖ്യാ​പി​ക്കു​ക.​ ​എ.​എ.​പി​ ​ദേ​ശീ​യ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ഇ​സു​ദാ​ൻ​ ​ഗാ​ധ്വി​യും​ ​ഗു​ജ​റാ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഗോ​പാ​ൽ​ ​ഇ​റ്റാ​ലി​യ​യും​ ​ത​മ്മി​ലാ​ണ് ​പ്ര​ധാ​ന​ ​മ​ത്സ​രം.​ ​ഇ​ന്ന് ​ഉ​ച്ച​യ്‌​ക്ക് ​ര​ണ്ടി​നാ​യി​രി​ക്കും​ ​പ്ര​ഖ്യാ​പ​നം.
അ​തേ​സ​മ​യം​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ.​എ.​പി​യു​ടെ​ ​വി​ജ​യം​ ​ഉ​റ​പ്പെ​ന്ന് ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ൾ​ ​അ​വ​കാ​ശ​പ്പെ​ട്ടു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​തീ​യ​തി​ ​പ്ര​ഖ്യാ​പി​ച്ച​തി​നു​ ​തൊ​ട്ടു​ ​പി​ന്നാ​ലെ​യാ​ണ് ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​പ്ര​ഖ്യാ​പ​നം.​ ​നി​ല​വി​ൽ​ ​ത​ങ്ങ​ൾ​ 182​ൽ​ 90​ ​മു​ത​ൽ​ 95​ ​സീ​റ്റു​ക​ൾ​ ​വ​രെ​ ​നേ​ടു​മെ​ന്നു​റ​പ്പാ​ണ്.​ ​ഇ​ങ്ങ​നെ​ ​തു​ട​ർ​ന്നാ​ൽ​ 140​ ​മു​ത​ൽ​ 150​ ​സീ​റ്റു​ക​ൾ​ ​വ​രെ​ ​എ.​എ.​പി​ ​നേ​ടു​മെ​ന്ന് ​പാ​ർ​ട്ടി​ ​വ​ക്താ​വ് ​സൗ​ര​ഭ് ​ഭ​ര​ദ്വാ​ജ് ​പ​റ​ഞ്ഞു.​ ​മോ​ർ​ബി​ ​ദു​ര​ന്ത​വും​ ​എ.​എ.​പി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ആ​യു​ധ​മാ​ക്കു​ന്നു​ണ്ട്.​ ​അ​തേ​സ​മ​യം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നാ​യി​ ​കേ​ജ്‌​രി​വാ​ൾ​ ​അ​ഞ്ച് ​ദി​വ​സം​ ​ഗു​ജ​റാ​ത്തി​ലു​ണ്ടാ​കും.