sitram-yechuri

ന്യൂഡൽഹി: കേരള ഗവർണർ ആണെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ മിക്കപ്പോഴും ഡൽഹിയിലാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ഡൽഹിയിൽ നിന്നാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരായ പ്രബോധനം നടത്തുന്നത്. ഞങ്ങൾ ഗവർണർ എന്ന പദവിക്കെതിരെയാണ് പ്രതിഷേധമുയർത്തുന്നത്. ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിക്കെതിരെയല്ല. കാബിനറ്റ് മന്ത്രിമാരുടെ തീരുമാനങ്ങൾ പ്രകാരം ജോലി ചെയ്യേണ്ട ആളാണ് ഗവർണർ. എന്നാൽ അദ്ദേഹം ബി.ജെ.പി രാഷ്ട്രീയം ഉയർത്താനാണ് ശ്രമിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.