ന്യൂഡൽഹി: രണ്ടര വർഷമായി തുടരുന്ന കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ യു.എ.ഇ പിൻവലിച്ചു.

മാസ്‌ക് ധരിക്കുന്നതിനുള്ള നിയമങ്ങളിലും ഇളവ് വരുത്തി. ആരാധനാലയങ്ങളിൽ അടക്കം മാസ്‌ക് നിർബന്ധമല്ല. ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് ധരിക്കണം. പള്ളികളിൽ പ്രാർത്ഥനയ്‌ക്ക് സ്വന്തം പായ വേണമെന്ന നിബന്ധനയും ഒഴിവാക്കി. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് ആവശ്യമില്ല.

അതേസമയം കൊവിഡ് പോസിറ്റീവ് ആകുന്നവർക്ക് അഞ്ച് ദിവസം ഐസൊലേഷൻ നിബന്ധന, പി.സി.ആർ പരിശോധന, ആരോഗ്യ സൗകര്യങ്ങൾ തുടങ്ങിയവ തുടരും.