
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ പ്രസവ ക്യാഷ് ഇൻസെന്റീവ് 6,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. നവജാത ശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യം കണക്കിലെടുത്താണ് വർദ്ധനയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പുകളിൽ സ്ത്രീ വോട്ടർമാർക്കുള്ള സ്വാധീനം മനസിലാക്കി ബി.ജെ.പി പ്രകടനപത്രികയിൽ അവർക്കായുള്ള നയങ്ങളും പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രകടന പത്രികയിൽ സ്‌ത്രീകൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 33 ശതമാനം സംവരണം, പലിശ രഹിത വായ്‌പയ്‌ക്കായി 500 കോടി രൂപയുടെ കോർപസ് ഫണ്ട്, 12 ജില്ലകളിൽ പെൺകുട്ടികൾക്ക് രണ്ട് ഹോസ്റ്റലുകൾ, ഹോംസ്റ്റേ വനിതാ സംരംഭകർക്ക് വായ്‌പ തുടങ്ങിയവയാണ് ഹൈലൈറ്റ്‌സ്.