supreme-court

ന്യൂഡൽഹി: ധർണ നടത്തിയതിന് ലഭിച്ച ശിക്ഷ നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്താതത് തിരഞ്ഞെടുപ്പ് റദ്ദാക്കാൻ മതിയായ കാരണമല്ലെന്ന് സുപ്രീംകോടതി. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അന്നമട ഗ്രാമ പഞ്ചായത്തിലെ അഞ്ചാം ഡിവിഷനിൽ നിന്ന് മത്സരിച്ച രവി നമ്പൂതിരിയുടെ വിജയം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

2006ൽ അന്നമട ഗ്രാമ പഞ്ചായത്തിന് മുന്നിൽ കുടിൽകെട്ടി ധർണ നടത്തിയെന്ന കേസിലാണ് രവി നമ്പൂതിരിയെ ശിക്ഷിച്ചത്. പൗരസമൂഹത്തിന്റെ ആയുധമാണ് പ്രതിഷേധിക്കാനുള്ള അവകാശമെന്ന് ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

കേരളത്തിൽ കൊളോണിയൽ നിയമം

ജനാധിപത്യം തകർക്കുന്ന കൊളോണിയൽ നിയമങ്ങളുടെ പിൻതുടർച്ചയായി കേരള പൊലീസ് നിയമം മാറിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സംസ്ഥാന പൊലീസ് നിയമങ്ങൾ ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണ്. അഴിമതി നിരോധന നിയമം, ആയുധ നിയമം എന്നിവ ചുമത്തപ്പെട്ട കേസുകളിലെ പ്രതികളെപ്പോലെ കേരള പൊലീസ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടുന്നവരെ കാണാൻ കഴിയില്ലെന്നും വ്യക്തമാക്കി.