
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസ് സുപ്രീംകോടതി ഇന്നുച്ചയ്ക്ക് മൂന്നിന് പരിഗണിക്കും. അഭിഭാഷക കമ്മിഷൻ നടത്തിയ സർവെയെ തുടർന്ന് ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലം സീൽ ചെയ്യണമെന്ന സുപ്രീംകോടതി ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നത്. മേയ് 16നായിരുന്നു ഇടക്കാല ഉത്തരവിറക്കിയത്.