hujl

ന്യൂഡൽഹി:സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ നിന്നാണ് വൈസ് ചാൻസലർ നിയമനം നടത്തേണ്ടതെന്ന് സുപ്രീം കോടതി ആവർത്തിച്ചു. സോബൻ സിംഗ് ജീന യൂണിവേഴ്സിറ്റി വൈസ് ചാൻസലറായുള്ള പ്രൊഫ.നരേന്ദ്ര സിംഗ് ഭണ്ഡാറിന്റെ നിയമനം റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണിത്.

നിയമനവുമായി ബന്ധച്ചെട്ട് ഒരു പരസ്യവും നൽകിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പേര് സെർച്ച് കമ്മിറ്റി രൂപാർശ ചെയ്തിട്ടില്ല. ഒരു പാനലിൽ നിന്നല്ല അദ്ദേഹത്തെ തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി ഒരു പേര് മാത്രമാണ് നൽകിയത്. ഈ പേര് മാത്രമാണ് മികച്ചതെന്ന സംസ്ഥാന സർക്കാരിന്റെ

വാദത്തിൽ,, ഡോ.രാജശ്രീ കേസിലെ വിധി ഉൾപ്പെടെ പരാമർശിച്ചായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.