exit

ന്യൂഡൽഹി: ഹിമാചൽ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ നവംബർ 12ന് രാവിലെ 8 മണിക്കും ഡിസംബർ 5ന് വൈകിട്ട് 5.30 നും ഇടയിൽ വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നാളെ ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് കഴിഞ്ഞ് എക്‌സിറ്റ് പോൾ ഫലങ്ങൾ വരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് കമ്മിഷന്റെ നീക്കം. ഡിസംബർ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്.