dyc

ന്യൂഡൽഹി: കുട്ടിക്കാലത്ത് ഗ്രാമീണ ഇന്ത്യയെ തനിക്ക് പരിചയപ്പെടുത്തി തന്നത് വീട്ടുജോലിക്കാരിയായ ഭീംഭായ് ഗാമട് ആണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. അവർ ഫെമിനിസ്റ്റായിരുന്നു. തന്റെയുള്ളിൽ സ്ത്രീപക്ഷ സമീപനം രൂപപ്പെടുത്തിയ അവർ തന്റെ പ്രചോദനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിനുവദിച്ച അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവർ പറഞ്ഞു തന്ന മനോഹരമായ കഥകൾ ഗ്രാമീണ ഇന്ത്യയിലെ യഥാർത്ഥ്യങ്ങളെ കുറിച്ചായിരുന്നു. ജീവിതത്തിലെ പ്രാഥമിക മൂല്യങ്ങൾ പകർത്താൻ കഴിഞ്ഞത് അവരിൽ നിന്നാണ്.

ഭാര്യ കല്പന ഉറ്റ ചങ്ങാതിയും ഒപ്പം വിമർശകയുമാണ്. ഉന്നത ബോധത്തിലേക്ക് തന്നെ നയിച്ചത് യോഗ ഗുരു അനന്ത് ലിമായെ ആണെന്നും അദ്ദേഹം പറഞ്ഞു.