ന്യൂഡൽഹി: വാങ്ങിയ പണത്തിന് പകരം ചെക്ക് ഒപ്പിട്ട് നൽകുന്ന വ്യക്തിക്ക് സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി അതിൽ നിന്ന് ഒഴിയാനാകില്ലെന്നും പൂർണ ഉത്തരവാദിത്വം ആ വ്യക്തിക്ക് തന്നെയാണെന്നും സുപ്രീംകോടതി. തൃശൂർ സ്വദേശികളായ ജെയിൻ.പി ജോസ്, സന്തോഷ് എന്നിവർ തമ്മിലുള്ള ചെക്ക് കേസിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഒപ്പിട്ട് ചെക്ക് നൽകിയാൽ പണം വാങ്ങിയെന്നതിന് തെളിവായി കാണാമെന്നും ചൂണ്ടിക്കാട്ടി.