supreme-

ന്യൂഡൽഹി:കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. വിവാഹിതരായ സ്ത്രീകൾക്ക് കൃത്രിമ ദാതാവിൽ നിന്ന് ബീജം സ്വീകരിക്കാൻ ഭർത്താവിന്റെ അനുമതി ആവശ്യമാണെന്ന ചട്ടം നിയമത്തിൽ നിന്നും നീക്കം ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.