
ന്യൂഡൽഹി: ഡിസംബറിൽ രണ്ടു ഘട്ടമായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 46 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തിറക്കി. 43 പേരുടെ ആദ്യ പട്ടിക കഴിഞ്ഞയാഴ്‌ച വന്നിരുന്നു. ഭരണകക്ഷിയായ ബി.ജെ.പി 160 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ഭുജിൽ അർജൻഭായ് ബൂദിയ, ജുനഗഡിൽ ഭിഖാഭായ് ജോഷി, സൂറത്ത് ഈസ്റ്റിൽ അസ്ലം സൈക്കിൾവാല, സൂറത്ത് നോർത്തിൽ അശോക്ഭായ് പട്ടേൽ, വൽസാദിൽ കമൽകുമാർ പട്ടേൽ എന്നിവർ രണ്ടാമത്തെ പട്ടികയിലുണ്ട്.
മമദ്‌ഭായ് ജംഗ് ജാട്ട് (അബ്‌ദസ), രാജേന്ദർസിംഗ് ജഡേജ (മാൻഡ്‌വി), അർജൻഭായ് ഭുദിയ (ഭുജ്), നൗഷാദ് സോളങ്കി (ദസാദ - എസ്.സി), കൽപന കരംസിഭായ് മക്വാന (ലിംബ്ഡി) എന്നിവരാണ് മറ്റ് പ്രമുഖർ.
കൽപന കരംസിഭായ് മക്വാന (ലിംബ്ഡി), ജെർമബെൻ സുഖ്‌ലാൽ വാസവ (ദെദിയാപദ -എസ്.ടി), ഭാരതി പ്രകാശ് പട്ടേൽ (കരഞ്ച്) എന്നീ വനിതകളും പട്ടികയിൽ ഇടം നേടി. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് തിരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.