vote

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ 68 അംഗ നിയമസഭയിലേക്കുള്ളവോട്ടെടുപ്പ് ഇന്ന് നടക്കും. 55,74,793 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. കോൺഗ്രസ്, ബി.ജെ.പി, ആം ആദ്‌മിയടക്കമുള്ള പാർട്ടികളിലെ 412 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. മിക്ക മണ്ഡലങ്ങളിലും ഭരണകക്ഷിയായ ബി.ജെ.പിയും അധികാരം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലുള്ള കോൺഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്. ഒപ്പം ആംആദ്‌മി (68), സി.പി.എം (11), സി.പി.ഐ (1), ബി.എസ്‌.പി (53), ആർ.ഡി.പി (29) എന്നീ പാർട്ടികളും മത്സര രംഗത്തുണ്ട്.

മുഖ്യമന്ത്രി ജയ് റാം താക്കൂർ (സെറാജ്), കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ മുകേഷ് അഗ്നിഹോത്രി (ഹരോളി), മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് (ഷിംല റൂറൽ), സി.പി.എമ്മിന്റെ രാകേഷ് സിൻഹ (തിയോഗ്) എന്നിവരാണ് മത്സരിക്കുന്ന പ്രമുഖർ.